16 February 2026, Monday

Related news

February 11, 2026
January 25, 2026
January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 1, 2026

വയനാട് ജില്ലയിൽ നാളെ ഹർത്താൽ

Janayugom Webdesk
മാനന്തവാടി
February 16, 2024 9:00 pm

കാട്ടാനയുടെ ആക്രമണത്തിൽ വനംസംരക്ഷണ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഡിഎഫും നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മൂന്നാഴ്‌ച്ചക്കിടെ മുന്നാമത്തെയാളാണ്‌ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്‌.

പാക്കം വെള്ളച്ചാലിൽ വി പി പോൾ(50) ആണ് മരിച്ചത്. വെള്ളി രാവിലെ ഒൻപതോടെയായിരുന്നു ആക്രമണം. വനംവകുപ്പിന്റെ കീഴിലുള്ള കുറുവദ്വീപ് വനം സംരക്ഷണ സമിതി ജീവനക്കാരനായ പോളിനെ ജോലിക്കിടെ ചെറിയമല ഭാഗത്തുവച്ചാണ്‌ കാട്ടാന ആക്രമിച്ചത്‌. ആദ്യം മാനന്തവാടിയിലെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

Eng­lish Sum­ma­ry: Har­tal tomor­row in Wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.