ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ആംആദ്പി പാര്‍ട്ടി. ഇരുപതു സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിട്ടത്. കഴിഞ ദിവസം തന്നെ ആംആദ്പി പാര്‍ട്ടി കോണ്‍ഗ്രസിനു അന്ത്യശാസനം നല്‍കിയിരുന്നു.സഖ്യസാധ്യത സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ നീക്കം.
ഹരിയാനയിലെ തൊണ്ണൂറു നിയമസഭാ സീറ്റുകളിൽ പത്ത് സീറ്റുകളിൽ മത്സരിക്കാനാണ് ആം ആദ്മി തീരുമാനിച്ചിരിക്കുന്നത്. ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായി സംഖ്യം ഉണ്ടാക്കാൻ രാഹുൽ ഗാന്ധി ആണ് താല്പര്യം പ്രകടിപ്പിച്ചിരുന്നത്.എന്നാൽ സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ടാണ് പാർട്ടികൾക്കിടയിൽ തർക്കം വന്നത്. സഖ്യത്തെ ഭൂപിന്ദർ സിംഗ് ഹൂഡ വിഭാഗം എതിർത്തിരുന്നു. ഒരു യോഗത്തിൽ നിന്നും അദ്ദഹം ഇറങ്ങിപ്പോയിരുന്നു.
ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അടക്കം സ്ഥാനാർത്ഥികളാക്കി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു.ഒക്ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. നിയമഭ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്.
ഭരണം തിരിട്ട് പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുൽ കോൺഗ്രസും ബിജെപിയും അഞ്ച് സീറ്റിൽ വീതമാണ് വിജയിച്ചത്.ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു ആംആദ്മി പാർട്ടിയുമായുള്ള സഖ്യം മുന്നോട്ട് കൊണ്ടുവന്നത്. ഇരുപാർട്ടികളും ചേർന്ന് സംഖ്യം രൂപീകരിക്കാമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം ആം ആദ്മി പാർട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ബി ജെ പി യെ പരാജയപ്പെടുത്താൻ എന്ത് വഴിയും സ്വീകരിക്കും എന്നാണ് എഎപിനേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.