20 January 2026, Tuesday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

ഹരിയാന തെരഞ്ഞെടുപ്പ് തീയതി മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
August 31, 2024 10:52 pm

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് — വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ . ഒക്ടോബര്‍ ഒന്നില്‍ നിന്നാണ് തെരഞ്ഞെടുപ്പ് തീയതി അഞ്ചിലേക്കും വോട്ടെണ്ണല്‍ തീയതി എട്ടിലേക്കും മാറ്റിയത്. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗതമായ ആഘോഷം കണക്കിലെടുത്താണ് തീയതി മാറ്റമെന്ന് കമ്മിഷന്‍ അറിയിച്ചു.

നേരത്തെ ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണല്‍ തീയതി ഒക്ടോബര്‍ നാലിനായിരുന്നു. ബിജെപി നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന് കമ്മിഷനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആഘോഷത്തിന്റെ പേരില്‍ മാറ്റം വരുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ആഘോഷ വേളയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വോട്ടിങ് ശതമാനം കുറയാന്‍ ഇടവരുത്തുമെന്നായിരുന്ന് ബിജെപി കത്തിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.