23 January 2026, Friday

നൂഹിലെ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹരിയാന ആഭ്യന്തര മന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2023 1:03 pm

ഹരിയാനയിലെ നൂഹിലെ വര്‍ഗീയ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്.ഇതില്‍ ഭാഗമായവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കുന്നുകളില്‍ നിന്നും വെടിവെപ്പ് നടക്കുന്നു.കല്ലേറ് നടക്കുന്നു.

ക്ഷേത്രത്തിനടുത്തുള്ള കുന്നുകളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നു. അവരുടെ കയ്യില്‍ ലാത്തിയുണ്ട്. ഇതൊന്നും ഒരു പദ്ധതിയില്ലാതെ നടത്താന്‍ സാധിക്കില്ല. എവിടെ നിന്നാണ് അവര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത്. ഇത് ആരൊക്കെയോ പദ്ധതിയിട്ട കലാപമാണെന്ന് നമുക്ക് വിവരം കിട്ടിയിട്ടുണ്ട്.ഞങ്ങള്‍ അന്വേഷിക്കും, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

കലാപവുമായി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസിലും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആവശ്യമെങ്കില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ബുള്‍ഡോസറുകളും ഉപയോഗിക്കും. ആളുകളുടെ മൊഴി രേഖപ്പെടുത്തും.സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും 

Eng­lish Summary: 

Haryana Home Min­is­ter says riots in Nooh were pre-planned

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.