എട്ട് ഗോളുകള്‍ വീണ മത്സരത്തില്‍ കിലിയന്‍ എംബാപ്പെയുടെ ഹാട്രിക് മികവില്‍ വമ്പന്‍ വിജയം നേടി പിഎസ്ജി. ഫ്രഞ്ച് ലീഗില്‍ മോണ്ട്പില്ലെറിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. 22, 50, 63 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഹാട്രിക് ഗോളുകള്‍. വിറ്റിന, ലീ കാങ് ഇന്‍, നുനോ മെന്‍ഡസ് എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. 26 കളിയില്‍ നിന്നും 59 പോയിന്റുമായി തലപ്പത്ത് തുടരുന്ന പിഎസ്ജി രണ്ടാമതുള്ള ബ്രിസ്റ്റിനെക്കാളും ബഹുദൂരം മുന്നിലാണ്. 47 പോയിന്റാണ് ബ്രിസ്റ്റിനുള്ളത്.
English Summary: Hat-trick for Mbappe: six against PSG
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.