6 February 2026, Friday

2024ൽ വിദ്വേഷ കുറ്റകൃത്യങ്ങൾ 74% വർധിച്ചു; ജം ഇയ്യത്ത് ഉലമ കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2026 10:25 pm

2024 ൽ ഇന്ത്യയിൽ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 74% വർധനവുണ്ടായെന്നും അതിൽ 98% മുസ്ലിങ്ങൾക്കെതിരായിരുന്നുവെന്നും ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് സുപ്രീം കോടതിയെ അറിയിച്ചു.ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട് നടത്തിയ സർവേയെ ഉദ്ധരിച്ച്, മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗ സംഭവങ്ങൾ 2023ലെ 668ൽ നിന്ന് 2024ൽ 1,165 ആയി വര്‍ധിച്ചുവെന്നും ജംഇയ്യത്ത് കോടതിയില്‍ പറഞ്ഞു. ഈ സംഭവങ്ങളിൽ ഏകദേശം 98% മുസ്ലിങ്ങളെ ലക്ഷ്യംവച്ചുള്ളതാണ്. പ്രതിദിനം ശരാശരി മൂന്ന് വിദ്വേഷ പ്രസംഗ സംഭവങ്ങൾ നടന്നതായി റിപ്പോർട്ട് രേഖപ്പെടുത്തുന്നു, 22.2% സംഭവങ്ങൾ അക്രമത്തിനും, 23.5% മുസ്ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങൾ പിടിച്ചെടുക്കാനോ നീക്കം ചെയ്യാനോ നശിപ്പിക്കാനോ ആഹ്വാനം ചെയ്യുകയും ചെയ്തു.

2024ൽ ആകെ നടന്ന 1,165 വിദ്വേഷ പ്രസംഗങ്ങളിൽ 995 എണ്ണവും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്യുകയും ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തുവെന്ന് ജംഇയ്യത്തിന് പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ സുപ്രീം കോടതി പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വാദങ്ങൾ. കോടതിയുടെ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും വിദ്വേഷ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് പരാതിപ്പെട്ട് നിരവധി വ്യക്തികളും സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.