മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനെതിരെ മോശം പരാമരാമര്‍ശം നടത്തിയ കേസില്‍ ദാസ്നാദേവി ക്ഷേത്രത്തിലെ പൂജാരിയും ഹിന്ദുത്വ നേതാവുമായ യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്ര പറഞ്ഞു.
16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ യതി, അബ്ദുള്‍ കലാമിനെക്കുറിച്ച് അശ്ലീലകരമായ പരാമർശങ്ങൾ നടത്തുകയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതായും മിശ്ര പറഞ്ഞു.
വീഡിയോയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടർ പ്രശാന്ത് കുമാർ ഗൗതം യതിക്കെതിരെ വേവ് സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് ശനിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
നേരത്തെയും അബ്ദുള്‍ കലാമിനെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നരസിംഹാനന്ദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ അഹമ്മദ്നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
English summary; Hate speech against Abdul Kalam again: Police registered a case against Narasimhananda
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.