
സംഘ് പരിവാരങ്ങളുടെ നേതൃത്വത്തില്‍ പന്തളത്ത് നടത്തിയ യോഗത്തില്‍ ശ്രീരാമദാസമിഷന്‍ പ്രസിഡന്റ് ശാന്താനന്ദ മഹർഷിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പന്തളം രാജകുടുംബാംഗം .പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മയാണ് പൊലീസിൽ പരാതി നൽകിയത്. വാവർ മുസ്ലിം തീവ്രവാദിയാണെന്ന് എന്നായിരുന്ന് ശാന്താനന്ദ മഹർഷി നടത്തിയ വിവാദ പരാമർശം. മത സ്പർശയുണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു.അയ്യപ്പനെ ആക്രമിച്ച് തോൽപ്പിക്കാൻ എത്തിയ ആളാണ് വാവരെന്ന് ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു.
വാവർ ചരിത്രം തെറ്റാണ്. വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ മഹർഷി ഇന്നലെ പറഞ്ഞിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദൽ ആയാണ് ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചത്. ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ഇവിടെ ഉദ്ഘാടകൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.