വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബംഗളുരു പാെലീസ്.
പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐപിസി 125, ജനപ്രാതിനിധ്യ നിയമത്തിലെ 505(2) വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെ പുറത്തുവിട്ട ആനിമേറ്റഡ് വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു.
ജെ പി നഡ്ഡ, വിജയേന്ദ്ര എന്നിവരുടെ നിര്‍ദേശപ്രകാരം അമിത് മാളവ്യയാണ് സോഷ്യല്‍മീഡിയ നിയന്ത്രിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പട്ടികജാതി-വര്‍ഗ‑ഒബിസി വിഭാഗത്തിനുളള സംവരണ ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ചിത്രീകരിച്ച വീഡിയോയാണ് ബിജെപി നേതാക്കള്‍ പങ്കുവച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെയും വീഡിയോയില്‍ കഥാപാത്രമാക്കിയിരുന്നു.
English Summary: Hate video: Case against BJP leaders
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.