23 December 2025, Tuesday

Related news

December 23, 2025
December 22, 2025
December 22, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025

വിദ്വേഷ വീഡിയോ; ജെ പി നഡ്ഡയും അമിത് മാളവ്യയും ഹാജരാകണമെന്ന് പൊലീസ്

Janayugom Webdesk
ബംഗളൂരു
May 9, 2024 5:07 pm

എക്സിലൂടെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, ഐടി സെല്‍ തലവന്‍ അമിത് മാളവ്യയ്‌ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുസ്‌ലിമുകള്‍ക്കെതിരെ നടത്തിയ വിദ്വേഷ പരമായ പരാമര്‍ശത്തിനെതിരെയാണ് കേസ്. ഇരുവരോടും ബംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസ് സ്റ്റേഷനില്‍ ഏഴ് ദിവസത്തിനകം ഹാജരാകാനാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

മെയ് അഞ്ചിന് കര്‍ണാടക കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും മനഃപൂര്‍വ്വം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിന് കര്‍ണാടക ബിജെപിയുടെ എക്സ് അക്കൗണ്ടില്‍ നിന്ന് അനിമേറ്റഡ് വീഡിയോ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. എസ് സി, എസ് ടി, ഒബിസി എന്നിങ്ങനെ എഴുതിയ മുട്ടകളുള്ള പക്ഷിക്കൂട്ടില്‍ രാഹുല്‍, മുസ്ലിം എന്നെഴുതിയ മുട്ട കൂടെ അതില്‍ കൊണ്ടുവെക്കുന്നു. 

ഈ മുട്ടകള്‍ വിരിയുമ്പോള്‍, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി ‘ഫണ്ട്സ്’ എന്നെഴുതിയ ഭക്ഷണം നല്‍കുന്നതും. ഇത് സിദ്ധരാമയ്യ നോക്കി നില്‍ക്കുന്നു. ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടില്‍നിന്ന് പുറത്താക്കുകയും ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

Eng­lish Summary:hate video; Police wants JP Nad­da and Amit Malviya to appear
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.