
ദളിതർക്കും സ്ത്രീകൾക്കുമെതിരെ വിദ്വേഷ പരാമർശങ്ങളുണ്ടെന്നാരോപിച്ച് ഭക്തകവി തുളസീദാസ് എഴുതിയ തുളസീരാമായണം കത്തിച്ച 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ബിജെപി നേതാവ് സത്നം സിംഗ് ലവി നൽകിയ പരാതിയില്‍ ലക്നൗ പൊലീസാണ് കേസെടുത്തത്. വൃന്ദാവൻ ഏരിയയിൽ വച്ചാണ് രാമചരിതമാനസം എന്നുകൂടി അറിയപ്പെടുന്ന തുളസീരാമായണത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അഖില ഭാരതീയ ഒബിസി മഹാസഭയാണ് ഫോട്ടോ കോപ്പികൾ കത്തിച്ചത് എന്ന് പരാതിയിൽ പറയുന്നു. സമാജ്‌വാദി പാർട്ടി നേതാവും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്തുണ അർപ്പിച്ചുകൊണ്ടാണ് ഇവർ തുളസീരാമായണത്തിന്റെ കോപ്പികൾ കത്തിച്ചത്. യശ്പാൽ സിംഗ് ലോധി, ദേവേന്ദ്ര യാദവ്, മഹേദ്ര പ്രതാപ് യാദവ്, നരേഷ് സിംഗ്, എസ് എസ് യാദവ്, സുജിത്, സന്തോഷ് വർമ, സലിം എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
English Summary: Hateful remarks against Dalits and women: Case against 10 people for burning Tulaseeram
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.