
ഓണക്കാലത്ത് സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്ന പ്രവണത മുൻനിർത്തി വാഹനയാത്രക്കാർക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ്. അമിതവേഗം, അശ്രദ്ധമായ ഓവർടേക്കിങ് എന്നിവ ഒഴിവാക്കുക, ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനം ഓടിക്കരുത്, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ നിർബന്ധമായും ധരിക്കുക, ലൈൻ ട്രാഫിക് പാലിക്കുക, നിഷ്കർഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
കഴിഞ്ഞ വർഷം ഓണാഘോഷ വേളയിൽ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് 1629 റോഡ് അപകടങ്ങളാണുണ്ടായത്. 161 പേർ മരിക്കുകയും 1261 പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഈ ഓണക്കാലം ജീവനും സുരക്ഷയും മുൻനിർത്തി ഉത്തരവാദിത്തത്തോടെ ആഘോഷിക്കണം. നിരത്തുകളിലെ തിരക്ക് മനസിലാക്കി, ഗതാഗത നിയമങ്ങൾ പാലിച്ച്, ജാഗ്രതയോടെ പെരുമാറി എല്ലാപേരുടെയും ജീവൻ സുരക്ഷിതമാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ റോഡ് സുരക്ഷാ മാനേജ്മെന്റിന്റെ ശുഭയാത്ര പദ്ധതിയുടെ വാട്സ്ആപ്പ് നമ്പറായ 9747001099ൽ അറിയിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.