28 February 2026, Saturday

Related news

February 28, 2026
February 27, 2026
February 24, 2026
February 8, 2026
February 7, 2026
February 5, 2026
January 28, 2026
January 23, 2026
January 21, 2026
January 21, 2026

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മൂന്ന് ലോക റെക്കോർഡുകളുമായി ഹേസൽ റോസ്

കൊച്ചി
February 8, 2026 10:45 pm

കൊച്ചിയിൽ വെച്ച് Art of mentalism,KSM സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രത്യേക ഉദ്യമത്തിൽ പങ്കെടുത്തുകൊണ്ടാണ് ഹേസൽ റോസ് മൂന്ന് ലോക റെക്കോർഡുകൾ കരസ്ഥമാക്കിയത്. മെന്റലിസത്തിലൂടെ മദ്യത്തെ വെള്ളമാക്കുന്ന മായാജാല വിദ്യ അവതരിപ്പിച്ചുകൊണ്ട് ഹേസൽ റോസ് , അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻഡോവേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടി.

കൊച്ചിയിൽ വെച്ച് പ്രശസ്ത സിനിമാതാരങ്ങളായ വിനയ് ഫോർട്ട്, വിനൂ മോഹൻ എന്നിവർ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ആർട്ട് ഓഫ് മെന്റലിസത്തിലെ തന്റെ ഗുരുവായ സന്ദീപ് ഫ്രാഡിയന്റെ മാർഗനിർദേശത്തിലാണ് ഈ ശ്രദ്ധേയമായ ലോക റെക്കോർഡ് നേട്ടം കൈവരിച്ചത്.
മെന്റലിസ്റ്റ് എന്നതിലുപരി, ഹേസൽ റോസ് ഒരു സർട്ടിഫൈഡ് ഹൈപ്നോട്ടിസ്റ്റും ഒരു മാധ്യമപ്രവർത്തകയുമാണ്. കൂടാതെ കേരളത്തിൽ കോർപ്പറേറ്റ് ഷോകൾ നടത്തുന്ന ആദ്യ വനിതകളിൽ ഒരാളാണ് എന്ന പ്രത്യേകതയും അവർക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.