17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 3, 2025
April 2, 2025
March 31, 2025
March 27, 2025
March 21, 2025
March 19, 2025
March 9, 2025
March 1, 2025
February 25, 2025

മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷയ്ക്ക് ഹൈക്കോടതി സ്റ്റേ

Janayugom Webdesk
കൊച്ചി
January 25, 2023 11:37 pm

വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ കവരത്തി കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. എംപി മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ അടക്കം നാലുപേർക്കും ഉടൻ ജയിൽ മോചിതരാകാം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറഞ്ഞത്. ഫൈസലടക്കം നാലുപേർക്കും 10 വർഷം തടവുശിക്ഷയാണ് കവരത്തി കോടതി വിധിച്ചത്. സെഷൻസ് കോടതി വിധിക്ക് പിന്നാലെ എംപി സ്ഥാനത്തുനിന്ന് ഫൈസലിനെ അയോഗ്യനാക്കുകയും ലക്ഷദ്വീപ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, വധശ്രമക്കേസിൽ തടവുശിക്ഷ വിധിച്ചത് തങ്ങൾ നൽകിയ എതിർ കേസ് പരിഗണിക്കാതെയെന്ന് പ്രതികൾ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.അക്രമ സംഭവങ്ങളിൽ എതിർ കേസുണ്ടെങ്കിൽ അതുകൂടി പരിഗണിച്ച് വിധി പറയണമെന്നാണ് സുപ്രീം കോടതി നിർദേശമെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. മുൻ കേന്ദ്രമന്ത്രി പി എം സയിദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്നാണ് പ്രതികൾക്കെതിരായ കുറ്റം. ലക്ഷദ്വീപിൽ തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനും ഹൈക്കോടതി വിധി തിരിച്ചടിയായി.

Eng­lish Sum­ma­ry: HC Sus­pends Lak­shad­weep MP’s Conviction
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.