
കാർഡ് ഇല്ലാതെ ഗൂഗില്‍ പേ,ഫോണ്‍ പേ തുടങ്ങിയ യുപിഐ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്ന രീതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എച്ച്ഡിഎഫ്‌സി ബാങ്ക്. ഏപ്രിൽ ഒന്നുമുതല്‍ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം യുപിഐ വഴിയുള്ള പണം പിൻവലിക്കലും സാധാരണ എടിഎം ഇടപാടുകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടുത്തും.
നിലവിൽ എടിഎം കാർഡ് ഉപയോഗിച്ച് പണമെടുക്കുന്നതിനാണ് ബാങ്കുകൾ സൗജന്യ പരിധി നിശ്ചയിച്ചിരുന്നു. എന്നാൽ പുതിയ പരിഷ്കാരത്തോടെ യുപിഐ ഉപയോഗിച്ച് നടത്തുന്ന പണം പിൻവലിക്കലുകളും ഈ മാസത്തെ സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ കണക്കാക്കും. സാധാരണയായി ഒരു ബാങ്ക് മാസത്തിൽ മൂന്ന് മുതൽ അഞ്ച് വരെ സൗജന്യ ഇടപാടുകളാണ് നൽകുന്നത്. സൗജന്യ പരിധി കഴിഞ്ഞാൽ നടത്തുന്ന ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 27 രൂപയോളം ഉപഭോക്താവ് അധികമായി നൽകേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.