ഭാര്യയെ ബലാൽസംഗം ചെയ്ത ഭർത്താവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മൽ മുഹമ്മദ് റിയാസ് (36)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. അതേസമയം കേസിലെ രണ്ടാം പ്രതി ഭർതൃ പിതാവ് അബ്ദു (63), മൂന്നാം പ്രതി ഭർതൃമാതാവ് നസീറ (42) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2005 മാർച്ച് 15നായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അമരമ്പലം അയ്യപ്പൻകുളത്തെ വീട്ടിലും പിന്നീട് താഴെചുള്ളിയോട് തറവാട്ടു വീട്ടിലും താമസിക്കുമ്പോഴാണ് പീഡനം നടന്നത്. വിവാഹത്തിന് ഭാര്യ വീട്ടുകാർ നൽകിയ 35 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭർതൃ സഹോദരിയുടെ വിവാഹാവശ്യത്തിന് പ്രതികൾ എടുത്തിരുന്നു. സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും ഇവര്‍ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഏഴുവർഷത്തോളം പരാതിക്കാരിക്ക് ഭക്ഷണം നൽകിയിരുന്നത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിലായിരുന്നു. അഞ്ചുവർഷത്തോളം യുവതിയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്തിരുന്നു. ടോർച്ച്, പൗഡർ ടിൻ, എണ്ണക്കുപ്പി, സ്റ്റീൽ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളിലേക്ക് കയറ്റിയും ക്രൂര പീഡനം നടത്തിയിരുന്നതായി കോടതി കണ്ടെത്തി. പരാതിയെ തുടർന്ന് ഭർതൃ മാതാപിതാക്കളെ 2015 മാർച്ച് 13നും ഒന്നാം പ്രതിയായ ഭർത്താവിനെ 2015 ജൂൺ 16നുമാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന പി അബ്ദുൽ ബഷീറാണ് കേസ് അന്വേഷിച്ചത്.
English Summary;He brutally raped his wife by tying her to the window wire; One year rigorous imprisonment and fine for the youth
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.