57കാരന്റെ മൂക്കിൽ നിന്നു അട്ടപോലെ(ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളിൽ കൂടി വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടർന്നു മറ്റൊരു ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളിൽ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. എമർജൻസി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ.അഖിൽ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ ജീവിയെ കണ്ടെത്തിയത്.
തുടർന്നു ഈ ജീവിയെ ജീവനോടെ തന്നെ പുറത്തെടുത്തു. മുണ്ടക്കയം പെരുവന്താനത്ത് ജോലി ചെയ്തിരുന്ന 57കാരൻ മലഞ്ചെരുവിൽ നിന്നു വെള്ളം കൈകളിൽ കോരിയെടുത്തു പല തവണ മുഖം കഴുകിയിരുന്നതായി പറഞ്ഞു. ഈ സമയത്ത് ജീവി മൂക്കിനുള്ളിൽ കയറിയാതാകാമെന്നു കരുതുന്നു. മലഞ്ചെരുവിൽ കാണുന്ന ഈ ജീവിയെ നറുന്ന എന്ന പേരിലും അറിയപ്പെടുന്നതായി പറയുന്നു.
English Summary: He came for treatment after seeing blood from inside the nose: A leech was removed from the nose of a 57-year-old man
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.