20 February 2026, Friday

Related news

February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 14, 2026
February 10, 2026
February 9, 2026
February 6, 2026
February 2, 2026
February 2, 2026

സുഹൃത്തായ യുവതിയുടെ വിയോഗം താങ്ങാനായില്ല; സിവിൽ പൊലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
February 1, 2026 11:14 am

തിരുവനന്തപുരം കോവളത്ത് സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഒലിപ്പുവിള സ്വദേശി അഖിൽ(27) ആണ് മരിച്ചത്. വയനാട്ടില്‍ നിന്നെത്തിയ യുവതിയുമായി അഖില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ യുവതിയുടെ ആത്മഹത്യയിൽ മനംനൊന്താണ് അഖിൽ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. 

കഴിഞ്ഞ ദിവസം വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ആശുപത്രിയിൽ പോയി കണ്ട ശേഷമാണ് അഖിൽ വീട്ടിലെത്തിയത്. തുടർന്ന് ക്യാമ്പിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയെങ്കിലും അല്പസമയത്തിനകം തിരികെ വരികയായിരുന്നു. പുലർച്ചെ സുഹൃത്തിന് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമാണ് അഖിൽ ആത്മഹത്യ ചെയ്തത്. കോവളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.