24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026

മകന്റെ വേര്‍പാട് താങ്ങാനായില്ല; നെയ്യാറില്‍ ചാടി ആത്മഹത്യ ചെയ്ത് ദമ്പതികള്‍

Janayugom Webdesk
തിരുവനന്തപുരം
January 23, 2025 4:50 pm

ഏക മകന്റെ വേര്‍പാട് താങ്ങാന്‍ കഴിയാതെ ദമ്പതികള്‍ നെയ്യാറില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 10 മണിയോടെയാണ് ദമ്പതികളുടെ മൃതദേഹം നെയ്യാറില്‍ നിന്ന് കണ്ടെത്തിയത്. മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീകലയുമാണ് മരണപ്പെട്ടത്. ഇരുവരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കരയില്‍ ഇരുവരുടെയും ചെരുപ്പും കുടിച്ചു ബാക്കിവച്ച ജ്യൂസിന്റെ ബോട്ടിലും കണ്ടെത്തി.

കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ മകന്‍ മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളാണ് ദമ്പതികളുടെ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇവരുടെ കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ച് കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.