16 December 2025, Tuesday

Related news

December 12, 2025
December 10, 2025
December 10, 2025
December 9, 2025
December 8, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025

കഞ്ഞിവെച്ചു കൊടുത്തില്ല; ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്

Janayugom Webdesk
കൽപറ്റ
September 29, 2023 5:01 pm

കഞ്ഞിവെച്ചു കൊടുത്തില്ല എന്ന കാരണം പറഞ്ഞ് ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും.
നൂൽപ്പുഴ ചീരാൽ വെണ്ടോല പണിയ കോളനിയിലെ വി ആർ കുട്ടപ്പനെ (39) യാണ് കൽപറ്റ അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി വി. അനസ് ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ അഞ്ച് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി. കഴിഞ്ഞവർഷം ഏപ്രിൽ ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വൈകീട്ട് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതിക്ക് കഞ്ഞിവെച്ചു കൊടുത്തില്ല എന്ന കാരണം പറഞ്ഞ് സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന്, രാത്രി 11.30ഓടെ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പൻ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. നൂൽപ്പുഴ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ടി സി മുരുകനാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Eng­lish Summary:He did not give por­ridge; Hus­band gets life impris­on­ment for kick­ing his wife to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.