23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 26, 2024
June 26, 2024
September 30, 2023
February 22, 2023
February 14, 2023
January 20, 2023
January 9, 2023
January 9, 2023
August 22, 2022
March 14, 2022

‘അന്ന് അത്രയും മദ്യപിച്ചത് മനപ്പൂര്‍വ്വം’; സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2023 5:57 pm

അന്ന് മദ്യപിച്ചിരുന്നുവെന്നത് സമ്മതിക്കുന്നതായും അത്രയും മദ്യപിച്ചത് മനപ്പൂര്‍വ്വമാണെന്നും, സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതിന് പിന്നാലെ വിവാദത്തിലായ ശങ്കര്‍ മിശ്ര. “നല്ല ഉറക്കം കിട്ടാൻ വേണ്ടിയാണ് താൻ മദ്യപിച്ചതെന്ന് മിശ്ര വെളിപ്പെടുത്തി. കഴിഞ്ഞ വർഷം നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം . 70 വയസ്സുള്ള ഒരു സ്ത്രീ സഹയാത്രികയുടെ മേലാണ് 34 കാരനായ മിശ്ര മൂത്രവിസര്‍ജ്ജനം നടത്തിയത്.

കേസെടുത്തതു മുതൽ പ്രതി ഒളിവിലായിരുന്നു. സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുകയും, ക്രെഡിറ്റ്/ഡെബിറ്റ് കാർഡും ഉപയോഗിച്ചക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ഇയാള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ, യുഎസ് ആസ്ഥാനമായുള്ള വെൽസ് ഫാർഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഇന്ത്യ ചാപ്റ്റർ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കമ്പനിയിൽനിന്ന് പുറത്താക്കി. 

Eng­lish Sum­ma­ry: ‘He drank so much on pur­pose’; Shankar Mishra uri­nates on female passenger

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.