8 December 2025, Monday

Related news

October 6, 2025
July 24, 2025
July 23, 2025
July 22, 2025
July 12, 2025
July 1, 2025
June 29, 2025
June 23, 2025
June 23, 2025
June 21, 2025

തനിക്ക് കുടുംബമുണ്ട്, പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷ; വിമാനത്തിൽ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച പ്രതി

Janayugom Webdesk
ന്യൂഡൽഹി
January 6, 2023 4:23 pm

എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപിച്ചെത്തി യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച പ്രതി കരഞ്ഞ് മാപ്പപേക്ഷിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ 26നാണ് കേസിനാസ്പതമായ സംഭവം ഉണ്ടായത്. ന്യൂയോര്‍ക്ക് ഡല്‍ഹി വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്രക്കാരിയുടെ മേലാണ് മദ്യലഹരിയിലായിരുന്ന വ്യാപാരി ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത്. അതേസമയം മാപ്പപേക്ഷ അറസ്റ്റ് ഒഴിവാക്കാനാണ് നടത്തിയതെന്ന് കരുതുന്നു. മാപ്പ് പറയിക്കാനായി മിശ്രയെ യാത്രക്കാരിയുടെ അടുത്ത് കൊണ്ട് ഇരുത്തിയപ്പോളാണ് ഇയാള്‍ കരഞ്ഞത്. തനിക്ക് കുടുംബമുണ്ടെന്നും അവരെയും ഈ പ്രശ്നം ബാധിക്കരുതെന്നും പറഞ്ഞാണ് വ്യാപാകരി കരുഞ്ഞത്. എന്നാല്‍ അയാളുടെ മുഖത്ത് പോലും നോക്കാന്‍ സാധിക്കാത്ത മാനസികാവസ്ഥയിലായിരുന്നു താനെന്ന് യാത്രക്കാരി പറയുന്നു. 

വിമാനത്തിലുണ്ടായ അതിക്രമം വിവരിച്ച് എയർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് യുവതി കത്തെഴുതിയിരുന്നു. എന്നാൽ ജനുവരി നാലിനാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്. ഇവർ പരാതി പിൻവലിച്ചതിനാലാണു പൊലീസിനു കൈമാറാതിരുന്നതെന്നാണ് എയർ ഇന്ത്യയുടെ വാദം. അതേസമയം മറ്റൊരു യാത്രക്കാരനാണ് ശങ്കർ മിശ്ര യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചപ്പോൾ ഇയാളെ സ്ഥലത്തുനിന്നും പിടിച്ചുമാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്. 

സ്ത്രീയുടെ വസ്ത്രങ്ങളും ബാഗുമെല്ലാം മൂത്രത്തിൽ നനഞ്ഞിരുന്നു. പരാതി നൽകിയെങ്കിലും വിമാനത്തിലെ ജീവനക്കാർ ആദ്യം ഇടപെടാൻ കൂട്ടാക്കിയില്ലെന്നാണ് വിവരം. പിന്നീട് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു വസ്ത്രം നൽകുകയായിരുന്നു. സീറ്റ് മാറ്റിത്തരാനും വിമാനത്തിലെ ജീവനക്കാർ തയാറായില്ലെന്നും തീർത്തും നിരുത്തരവാദപരമായാണ് വിമാനത്തിലെ ജീവനക്കാർ പെരുമാറിയതെന്നും യുവതി പറയുന്നു.

Eng­lish Summary;He has a fam­i­ly, he broke down and apol­o­gized; Accused uri­nates on woman in flight
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.