22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 26, 2024
November 23, 2024
November 22, 2024
November 12, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024

‘തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍’; സിനിമ നിര്‍ത്തുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍

Janayugom Webdesk
October 30, 2023 2:54 pm

തന്റെ സിനിമ കരിയര്‍ നിര്‍ത്തുന്നുവെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന് മനസിലായെന്നും ആര്‍ക്കും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് കുറിച്ചത്. തിയറ്റര്‍ സിനിമകള്‍ മാത്രമാണ് നിര്‍ത്തുന്നതെന്നും ഗാനങ്ങളും ഹ്രസ്വചിത്രങ്ങളുമെല്ലാം എടുക്കുന്നത് തുടരുമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

ഞാന്‍ എന്റെ സിനിമാ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. ഇന്നലെ ഞാന്‍ സ്വയം മനസിലാക്കി എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന്. ഞാന്‍ ആര്‍ക്കും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ തുടര്‍ന്നും ഗാനങ്ങളും വിഡിയോയും ഹ്രസ്വചിത്രങ്ങളും ഒടിടിക്കുവേണ്ടിയുള്ളതുമെല്ലാം എടുക്കും. ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എനിക്ക് മറ്റ് മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത വാക്ക് നല്‍കാന്‍ കഴിയില്ല. ആരോഗ്യം മോശമാകുകയോ അപ്രതീക്ഷിതമായ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയോ ചെയ്താല്‍ ഇന്റര്‍വെല്‍ പഞ്ച് പോലെ ഒരു ട്വിസ്റ്റ് ആവശ്യമാണെന്ന് അല്‍ഫോണ്‍സ് കുറിച്ചു. അതേസമയം പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത്. അതിനിടെ അല്‍ഫോണ്‍സിന്റെ പോസ്റ്റ് അപ്രത്യക്ഷമായി.

പൃഥ്വിരാജിനെ നായകനാക്കി എടുത്ത ഗോള്‍ഡാണ് അല്‍ഫോണ്‍സ് പുത്രന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സൂപ്പര്‍ഹിറ്റായ പ്രേമത്തിന് ശേഷം ഇറങ്ങിയ ചിത്രം ബോക്‌സ് ഓഫിസില്‍ വന്‍ പരാജയമായി മാറിയ കാഴ്ചയാണ് കണ്ടത്. പിന്നാലെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണവുമായി അല്‍ഫോണ്‍സ് എത്തിയിരുന്നു. ഗിഫ്റ്റ് ആണ് അല്‍ഫോണ്‍സിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. പ്രേമമാണ് അല്‍ഫോണ്‍സിന്റെ എക്കാലത്തെയും ഫോക്സ് ഓഫീസ് ഹിറ്റ് ചിത്രം.

Eng­lish Sum­ma­ry: ‘He has autism spec­trum dis­or­der’; Alphonse Putran says he is stop­ping the movie;
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.