
കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനാണെന്ന സർവേ ഫലം വെളിപ്പെടുത്തി വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ എം പി. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്നും തരൂർ പറഞ്ഞു. കേരള വോട്ട് വൈബ് നടത്തിയ സർവേയിലാണ് ശശി തരൂരിന് കൂടുതൽ പിന്തുണ ലഭിച്ചത്. 28 ശതമാനം പേരുടെ പിന്തുണ തനിക്ക് ഉണ്ടെന്നുമുള്ള വാർത്ത ശശി തരൂർ തന്നെയാണ് എക്‌സിലൂടെ പങ്കുവച്ചത്.
27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 24 ശതമാനം പേർ എൽഡിഎന്റെ മുഖ്യമന്ത്രിയായി കെ കെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണയാണ് പിണറായി വിജയനുള്ളത്. 41.5 ശതമാനം പേർ എൽഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സർവ്വേയാണ് തരൂർ പങ്കുവെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.