23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 21, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കൊ ന്ന് അപകടമരണമെന്ന് വരുത്തി തീര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
June 30, 2023 3:42 pm

മഹാരാഷ്ട്രയില്‍ കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കൊന്ന് അപകടമരണമെന്ന് വരുത്തി തീര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. ജല്‍നയിലാണ് സംഭവം നടന്നത്. ജല്‍നയിലെ മന്ത തഹസില്‍ സ്വദേശിയാണ് ഭാര്യയെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ജൂണ്‍ 24 നാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം അപകടത്തിലാണ് മരിച്ചതെന്ന് പ്രതി മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഷെഗാവിലെ ഗജാനന്‍ മഹാരാജ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം കാറില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു. കാര്‍ നിര്‍ത്തി പിക്കപ്പ് വാന്‍ ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെട്ടു .ഇതിനിടയില്‍ കാറിന് തീപിടിക്കുകയും വാഹനത്തിന്റെ ഡോറുകള്‍ തുറക്കാനാകാതെ വന്നതോടെ ഭാര്യ അകത്ത് കുടുങ്ങിയതെന്നും. ഏറെ ശ്രമിച്ചിട്ടും ഭാര്യയെ രക്ഷിക്കാനായില്ലെന്നും ഇയാള്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ മൊഴിയില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് വിശദമായ ചോദ്യം ചെയ്യുകയും ഒടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷമായെന്നും കുട്ടികളുണ്ടായിരുന്നില്ലെന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭാര്യ സമ്മതിക്കാതെ വന്നപ്പോള്‍ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഷെഗാവ് സന്ദര്‍ശനമെന്നും പ്രതി സമ്മതിച്ചു.

Eng­lish Summary:He killed his wife and caused acci­den­tal death for not hav­ing a child; Hus­band arrested

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.