3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 2, 2025
April 2, 2025
March 31, 2025
March 31, 2025
March 29, 2025
March 28, 2025
March 27, 2025
March 27, 2025
March 26, 2025

ഭാര്യയേയും മകനെയും കഴുത്തറുത്തു കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റില്‍

Janayugom Webdesk
റാഞ്ചി
March 31, 2025 9:28 pm

ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ സരായികേല സ്വദേശിയായ ശുക്രം മുണ്ഡയാണ് ഭാര്യയായ പാര്‍വതി ദേവിയെയും മകന്‍ ഗണേഷ് മുണ്ഡയെയും കൊലപ്പെടുത്തിയത്. ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭാര്യയുടെയും മകന്റെയും കഴുത്ത് അറക്കുകയായിരുന്നു. 

ഭാര്യയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. മദ്യപാനിയായ ശുക്രം മുണ്ഡയും പാർവതി ദേവിയും തമ്മില്‍ തർക്കം പതിവായിരുന്നു. പാര്‍വതിയുടെയും മകന്‍ ഗണേഷിന്റെയും നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ചോരയില്‍ കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡയെ അധികം വെെകാതെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.