22 December 2025, Monday

Related news

December 8, 2025
December 5, 2025
December 2, 2025
November 20, 2025
November 18, 2025
November 15, 2025
November 11, 2025
November 4, 2025
November 2, 2025
October 31, 2025

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
March 10, 2025 12:41 pm

വര്‍ക്കലയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പതിനേഴുകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖില്‍(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂര്‍— ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടര്‍ ആണ് അഖില്‍.

പെണ്‍കുട്ടികള്‍ക്ക് പതിനേഴും പതിമൂന്നും ആണ് പ്രായം. 2023 മുതല്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ സഹപാഠികൂടിയായ 17കാരന്‍ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വെച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയപ്പെടുന്നത്. പീഡനവിവരം അറിഞ്ഞ കുട്ടികളുടെ അധ്യാപികമാരാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. 17കാരനായ വിദ്യാർത്ഥിയെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജുവനൈല്‍ ഹോമിലേക്ക് വിട്ടു. അഖിലിനെ
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.