22 January 2026, Thursday

Related news

January 17, 2026
December 31, 2025
December 3, 2025
November 1, 2025
October 26, 2025
October 25, 2025
September 6, 2025
July 10, 2025
May 25, 2025
March 28, 2025

ആശുപത്രിയിലെത്തി നഴ്സിന്റെ മുഖത്ത് സിറിഞ്ചിൽ നിറച്ച ആസിഡ് ഒഴിച്ചു; ഭർത്താവ് പിടിയിൽ

Janayugom Webdesk
May 2, 2023 6:22 pm

പുനലൂർ: താലൂക്ക് ആശുപത്രിയിലെ നഴ്സിനെ ഭർത്താവ് ആശുപത്രിയിൽ എത്തി സിറിഞ്ചിൽ നിറച്ച ആസിഡ് മുഖത്ത് ഒഴിച്ചതായി പരാതി. പരുക്കേറ്റ വെട്ടിക്കവല സ്വദേശി നീതുവിനെ (35) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് വിപിൻ രാജിനെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

താലൂക്ക് ആശുപത്രിയിലെ വനിതാ ഹോസ്റ്റലിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ ആധാർ വാങ്ങാനാണ് ഭർത്താവ് ആശുപത്രിയിൽ എത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ സിറിഞ്ചിൽ കരുതിയിരുന്ന ആസിഡ് നീതുവിന്റെ മുഖത്തേക്ക് ചീറ്റി ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry: He reached the hos­pi­tal and poured acid in a syringe on the nurse’s face; Hus­band arrested
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.