26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

പിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
March 9, 2025 9:45 pm

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച സംഭത്തില്‍ ഭര്‍ത്താവിനെ അറസ്റ്റില്‍. വെള്ളറട ആനപ്പാറ സ്വദേശി വിജയയെ (48) ആണ് ഭർത്താവ് ബാബു ജോൺ (52) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുന്നത്തുകാൽ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു വിജയ. ഇരുവരും വർഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു . രാത്രി വീട്ടിലെത്തിയ ബാബു, വിജയയുമായി തർക്കത്തിലാവുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈകളിലും താടിയിലും പരിക്കേറ്റ വിജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ ബാബുവിനെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.