17 February 2026, Tuesday

Related news

February 17, 2026
February 15, 2026
February 1, 2026
January 30, 2026
January 30, 2026
January 28, 2026
January 26, 2026
January 16, 2026
January 15, 2026
January 7, 2026

മദ്യലഹരിയില്‍ തോർത്തു കൊണ്ട് കഴുത്തിൽ വരിഞ്ഞു മുറുക്കി; അച്ഛനെ മകന്‍ വെട്ടിക്കൊ ന്നു

Janayugom Webdesk
കൊല്ലം
October 19, 2024 9:55 am

കൊട്ടാരക്കരയിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരിയാണ്(81) കൊല്ലപ്പെട്ടത്. തങ്കപ്പൻ ആചാരിയുടെ കഴുത്തിൽ തോർത്തും വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത്ത് ഭാര്യയുമായി പിരിഞ്ഞ് അ‍ച്ഛന്റെ ഒപ്പമായിരുന്നു താമസം. ഇയാൾ സ്ഥിരം മദ്യപാനിയാണ്.

അച്ഛനെ കൊലപ്പെടുത്തിയെന്ന് അജിത്ത് ഒരു സുഹൃത്തിനെ ഫോണിലൂടെ വിളിച്ചു അറിയിച്ചിരുന്നു. പിന്നാലെ കൊട്ടാരക്കര പൊലീസ് സംഭവ സ്ഥലത്തെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. കഴുത്തിൽ തോർത്ത് വരിഞ്ഞ് മുറുക്കിയിരുന്നു. ശ്വാസം മുട്ടിച്ച ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രഥമിക നി​ഗമനം. റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് തങ്കപ്പൻ ആചാരി. മകൻ്റെ മദ്യപാനത്തെ അച്ഛൻ എതിർത്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.