8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024
December 29, 2024

മുങ്ങിത്താണ കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചു; 14 കാരന്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു

Janayugom Webdesk
തൃശൂര്‍
May 25, 2024 6:36 pm

തൃശൂര്‍ വെള്ളറക്കാട് പതിനാലു വയസ്സുകാരന്‍ മുങ്ങിമരിച്ചു. എടപ്പാള്‍ സ്വദേശി പുരുഷോത്തമന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. അമ്മ വീട്ടില്‍ വിരുന്ന് വന്ന അക്ഷയ് കൂട്ടുകാരുമൊത്ത് പാടത്ത് മണ്ണെടുത്ത കുഴിയില്‍ കുളിക്കാനും കളിക്കാനും പോയതായിരുന്നു. കൂട്ടുകാരന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ അക്ഷയ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍ മുങ്ങിപ്പോയ മറ്റു രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അക്ഷയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് അക്ഷയുടെ മൃതദേഹം പുറത്തെടുത്തത്.

Eng­lish Summary:He tried to save his friend by drown­ing; 14-year-old drowned in water
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.