രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഉയര്‍ന്നു. ഡിസംബറില്‍ 2.37 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. നവംബറില്‍ 1.89 ശതമാനമായിരുന്നു. 2023 ഡിസംബറില്‍ 0.86 ശതമാനമായിരുന്ന സ്ഥാനത്താണ് വര്‍ധന. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. നവംബറിലെ 8.63 ശതമാനത്തില്‍ നിന്ന് 24 ഡിസംബറില്‍ 8.47 ശതമാനമായി കുറഞ്ഞു. പച്ചക്കറിയുടെ വിലക്കയറ്റം നവംബറിലെ 28.57 ശതമാനത്തില്‍ നിന്ന് 28.65 ശതമാനമായി. ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും വിലയും വര്‍ധിച്ചിട്ടുണ്ട്. 93.20 ശതമാനമാണ് ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റ നിരക്ക്. ഡിസംബറില്‍ ഉള്ളിയുടെ വില 16.81 ശതമാനം ഉയര്‍ന്നു. പച്ചക്കറി വിലക്കയറ്റത്തില്‍ വലിയ മാറ്റമില്ല. നവംബറില്‍ 28.65 ശതമാനമാണ് വിലക്കയറ്റനിരക്ക്. നവംബറില്‍ ഇത് 28.57 ശതമാനമായിരുന്നു. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഗോതമ്പ് എന്നിവയുടെ പണപ്പെരുപ്പത്തില്‍ കുറവുണ്ടായി.
ഫാക്ടറി ഉല്പന്നങ്ങളുടെ വിലക്കയറ്റം 2.14 ശതമാനമാണ് ഉയര്‍ന്നത്. നവംബറില്‍ ഇത് രണ്ടു ശതമാനം മാത്രമായിരുന്നു. തുണിത്തര നിര്‍മ്മാണച്ചെലവിലുണ്ടായ വര്‍ധനയും പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായി. അതേസമയം ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് നാലുമാസത്തെ താഴ്ന്ന നിലയില്‍ എത്തി. ഡിസംബറില്‍ 5.22 ശതമാനമായാണ് നിരക്ക് താഴ്ന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിന് മുകളില്‍ തന്നെയാണ് പണപ്പെരുപ്പനിരക്ക് തുടരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.