19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
June 23, 2023
May 2, 2023
April 20, 2023
March 15, 2023
March 10, 2023
March 10, 2023
March 9, 2023
October 23, 2022
August 19, 2022

ആരോഗ്യപ്രശ്നങ്ങള്‍: ചോദ്യം ചെയ്യല്‍ നടന്നില്ല, സ്വപ്ന മടങ്ങി

Janayugom Webdesk
കൊ​ച്ചി
February 15, 2022 3:28 pm

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​പ്ന സു​രേ​ഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ എത്തിയിട്ടും ചോദ്യം ചെയ്യല്‍ നടന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യല്‍ അധികൃതര്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നുവെന്ന് സ്വപ്ന പറഞ്ഞു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ്വ​പ്ന സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ഇ​ഡി ചോ​ദ്യം ചെ​യ്യ​ൽ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സ്വ​പ്ന​യ്ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഇ​ഡി നോ​ട്ടീ​സ് ന​ൽ​കും. രാ​വി​ലെ 11ന് ​കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​യി​രു​ന്നു സ്വ​പ്‌​ന​യ്ക്ക് നോ​ട്ടീ​സ്. അ​ഭി​ഭാ​ഷ​ക​നെ ക​ണ്ട ശേ​ഷ​മാ​ണ് സ്വ​പ്ന മ​ക​നൊ​പ്പം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച ശേ​ഷം അ​വ​ർ ത​ല​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​ശി​വ​ശ​ങ്ക​റിന്റെ എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​പ്പോ​ഴാ​ണ് സ്വ​പ്ന രൂ​ക്ഷ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. പി​ന്നാ​ലെ പു​തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​രാ​യാ​ൻ ഇ​ഡി ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് നൽകുകയായിരുന്നു.

 

Eng­lish Sum­ma­ry: Health issues: No ques­tion­ing, Swap­na returned 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.