19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 19, 2024
September 5, 2024
May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023

വാക്സിനെടുക്കാത്തവര്‍ക്ക് ആരോഗ്യ നികുതി ഏര്‍പ്പെടുത്തും

Janayugom Webdesk
ഒട്ടാവ
January 12, 2022 6:45 pm

വാക്സിനെടുക്കാത്തവര്‍ക്ക് ആരോഗ്യ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കാനഡയിലെ ക്യൂബെക് പ്രവിശ്യ. വരും ആഴ്ചകളിലാണ് ഇത് നടപ്പിലാക്കുകയെന്നും അധികൃതര്‍ അറിയിച്ചു. വാക്സിനെടുക്കാത്ത ജനങ്ങള്‍ മറ്റുള്ളവര്‍ക്കുമേല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് ക്യൂബെക് പ്രീമിയര്‍ ഫ്രാന്‍കോയിസ് ലെഗാള്‍ട്ട് പറഞ്ഞു. പിഴത്തുക ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. 100 കനേഡിയന്‍ ഡോളറില്‍ക്കുറയാതെയുള്ള പിഴത്തുകയാകും ഈടാക്കുകയെന്നാണ് വിവരമെന്നും ലെഗാള്‍ട്ട് പറഞ്ഞു.

ആരോഗ്യകാരണങ്ങളാല്‍ വാക്സിനെടുക്കാത്തവരെ പിഴയില്‍ നിന്നും ഒഴിവാക്കും. കോവിഡ് വര്‍ധനവിനെത്തുടര്‍ന്ന് ഇവിടെ ഡിസംബര്‍ 31 മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Eng­lish Sum­ma­ry: Health tax will be imposed on those who do not get vaccinated

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.