ശബരിമല യുവതീ പ്രവേശന കേസ് അടക്കം 7, 9 അംഗ വിശാല ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുച്ച ആഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി ഈമാസം12ന് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
നിലവില്‍ വിവിധ വിഷയങ്ങളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി അടക്കം അടുത്തയാഴ്ച തീരുമാനിക്കുമെന്ന് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ശബിരിമല യുവതി പ്രവേശനം അടക്കമുള്ള വിഷയങ്ങളാണ് ഇക്കൂടത്തിൽ ഉള്ളത്. അടുത്തയാഴ്ച ഏഴംഗ, ഒന്‍പതംഗ ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ ലിസ്റ്റ് ചെയ്യും. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി സംബന്ധിച്ച് ഈ മാസം 12ന് തീരുമാനിക്കുമെന്നും തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചു.
English Sumamry:
Hearing in cases including entry of Sabarimala women; date decision on 12
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.