1 January 2026, Thursday

Related news

December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 24, 2025
December 17, 2025
December 16, 2025
December 13, 2025

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം: ഉദ്യോഗസ്ഥന്‍ മ രിച്ചു

Janayugom Webdesk
ഹൈദരാബാദ്
November 30, 2023 2:53 pm

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനിടെ പോളിംഗ് ഡ്യൂട്ടിയിലായിരുന്ന ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. സുധാകർ (48) ആണ് മരിച്ചത്. വെറ്ററിനറി വിഭാഗത്തിൽ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.

പടൻചെരു മണ്ഡലത്തിലെ ഇസ്നാപൂരിലെ പോളിംഗ് ബൂത്തിൽ 248-ാം നമ്പർ ബൂത്തിൽ ജോലി ചെയ്യുന്നതിനിടെ, നെഞ്ചുവേദന അനുഭവപ്പെട്ട് സുധാകർ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.

സംഗറെഡ്ഡി ജില്ലയിൽ ഉച്ചയ്ക്ക് ഒരു മണി വരെ 42.17 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Heart attack dur­ing elec­tion duty: Offi­cer dies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.