18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 16, 2024
November 12, 2024
November 10, 2024
October 25, 2024
October 23, 2024
October 20, 2024
October 20, 2024
October 18, 2024
October 11, 2024

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഹൃദയാഘാതം; നൃത്തം കളിക്കുന്നതിടെ 17 കാരന്‍ കുഴഞ്ഞുവീണ് മ രിച്ചു

Janayugom Webdesk
ഖേഡ
October 22, 2023 2:47 pm

നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ഗര്‍ബ ചടങ്ങിനിടെ ന‍ൃത്തം ചെയ്തുകൊണ്ടിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഗുജറാത്തിലെ കപദ്‌വഞ്ച് ഖേഡ ജില്ലയിലാണ് സംഭവം. നവരാത്രിയോട് അനുബന്ധിച്ച് ആറാം ദിവസം നടന്ന ഗർബ ചടങ്ങിനിടെയാണ് 17 വയസ്സുള്ള ആൺകുട്ടി മരിച്ചത്.

തലകറക്കമുണ്ടെന്ന് കുട്ടി പറഞ്ഞതിനെത്തുടര്‍ന്ന് സന്നദ്ധ പ്രവർത്തകരുടെ സംഘം ഉടൻ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു. വിശ്രമമില്ലാതെ ഇത്തരം ആഘോഷ പരിപാടികളില്‍ നൃത്തം വയ്ക്കരുതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി മരിച്ചതിനെത്തുടര്‍ന്ന് ഇവിടെ നടത്താനിരുന്ന ഗർബ ചടങ്ങ് മാറ്റിവച്ചു. 

കൂടാതെ കപദ്‌വഞ്ച് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ ആഘോഷ പരിപാടികളും ഒരു ദിവസത്തേക്ക് നിർത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Heart attack dur­ing Navra­tri cel­e­bra­tions; 17-year-old dies after col­laps­ing while dancing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.