
ബോളിവുഡിലെ പ്രശസ്ത ഗായകൻ ഋഷഭ് ടണ്ഠന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് 35-ാം വയസിലാണ് അന്ത്യം. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ വെച്ചായിരുന്നു മരണം. ഗായകനിൽ ഉപരി നടനും സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം. ‘രഷ്‌ന: ദി റേ ഓഫ് ലൈറ്റ്’, ‘ഫഖീർ- ലിവിംഗ് ലിമിറ്റ്‌ലെസ്’, ‘ഇഷ്‌ക് ഫക്കീരാന’ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മുംബൈ സ്വദേശിയായ ഋഷഭ്, കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. പിതാവിന്റെ അസുഖത്തെത്തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് താമസം മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.