
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഫാസിൽ, സിബി മലയിൽ, സിദ്ധിഖ് ഉൾപ്പെടെയുള്ള മലയാളത്തിലെ മുതിർന്ന സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, മൈ ഡിയർ കരടി, കൈ എത്തും ദൂരത്ത്, അമൃതം, ബോഡി ഗാർഡ് എന്നിവ അദ്ദേഹം പ്രവർത്തിച്ച ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതാണ്. മലേഷ്യൻ പൗരനായ അദ്ദേഹത്തിന്റെ സംസ്കാരം മലേഷ്യയിൽ വെച്ച് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.