22 January 2026, Thursday

Related news

January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025

45 ഡിഗ്രി സെൽഷ്യസ് കടന്ന് ചൂട്; ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡൽഹി
May 22, 2023 2:30 pm

കനത്ത ചൂടിന്‍റെ പശ്ചാത്തലത്തിൽ ഡൽഹി തലസ്ഥാന മേഖലയിലും സമീപപ്രദേശങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. ഡൽഹിയിലും പരിസരത്തും കൂടിയ താപനില 45 ഡിഗ്രീ സെൽഷ്യസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. ഡൽഹി നജാഫ്ഗഡിൽ ഇന്നലെ രേഖപ്പെടുത്തിയ 46.3 ഡിഗ്രീ സെൽഷ്യസാണ് ഏറ്റവുമുയർന്ന ചൂട്. ഒരു മേഖലയിലെ ശരാശരി താപനിലയിൽ 4.5 ഡിഗ്രീ സെൽഷ്യസിന് മുകളിലുള്ള വർധനവിനെയാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) എന്ന് വിളിക്കുന്നത്. മധ്യ ഇന്ത്യയിലും വടക്കു-പടിഞ്ഞാറൻ മേഖലകളിലും ഉഷ്ണതരംഗം ആറ് ദിവസത്തിലേറെ നീളാറുണ്ട്. മരണങ്ങൾക്ക് വരെ ഉഷ്ണതരംഗം കാരണമാകാറുണ്ട്.

രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈർഘ്യത്തിൽ 30 വർഷത്തിനിടെ വലിയ വർധനവുണ്ടായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ രണ്ട് മുതൽ നാല് ദിവസം വരെയാണ് ഒരു ഉഷ്ണതരംഗം നീണ്ടുനിൽക്കുന്നത്. 2060 ആകുമ്പോഴേക്കും 12 മുതൽ 18 ദിവസം വരെ ദൈർഘ്യത്തിലേക്ക് ഉഷ്ണതരംഗങ്ങൾ ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണേന്ത്യയെ നിലവിൽ ഉഷ്ണതരംഗങ്ങൾ രൂക്ഷമായി ബാധിക്കുന്നില്ല. എന്നാൽ, ഭാവിയിൽ ദക്ഷിണേന്ത്യയെയും തീരമേഖലയെയും ഉഷ്ണതരംഗങ്ങൾ ബാധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

eng­lish sum­ma­ry; Heat over 45 degrees Cel­sius; Heat wave warn­ing in Del­hi today
you may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.