19 December 2025, Friday

Related news

December 17, 2025
December 14, 2025
December 13, 2025
December 5, 2025
December 4, 2025
November 8, 2025
November 8, 2025
November 6, 2025
October 31, 2025
October 30, 2025

മഹാരാഷ്ട്രയിൽ അഞ്ച് ജില്ലകളിൽ ഉഷ്ണതരംഗം; ജാഗ്രതാ നിര്‍ദ്ദേശം

Janayugom Webdesk
മുംബൈ
April 11, 2025 9:02 am

മഹാരാഷ്ട്രയിൽ അഞ്ച് ജില്ലകളിൽ ഉഷ്ണതരംഗം. മുംബൈയിലും സമീപ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില 45 ഡിഗ്രിയാണ്. വരുംദിവസങ്ങളിൽ താപനില വർധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രശ്നങ്ങൾ തടയാൻ ജാഗ്രതാ പുലർത്തണമെന്നും നിർദേശമുണ്ട്.

മുംബൈയിൽ താപനില ഉയരുമെന്നും പരമാവധി താപനില 36 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായി നിലവിൽ കണക്കാക്കപ്പെടുന്നത് 45 ഡിഗ്രിയാണ്.

മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് തുടങ്ങി ജില്ലകളിലും ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ കേന്ദ്രം ജാഗ്രത പ്രഖ്യാപിച്ചത്. മുംബൈയില്‍ വരുംദിവസങ്ങളിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉയർന്ന ഈർപ്പം കാരണം താപനില കൂടുതൽ തീവ്രമായി അനുഭവപ്പെടുമെന്ന് കാലാവസ്ഥകേന്ദ്രം പറയുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.