23 June 2024, Sunday

Related news

June 19, 2024
June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024

ഒഡീഷയിൽ ഉഷ്ണതരംഗം; 24 മണിക്കൂറിനിടെ 12 മരണം, നിരവധി പേര്‍ ചികിത്സയില്‍

Janayugom Webdesk
May 31, 2024 5:05 pm

ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഒഡിഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ മരിച്ചു. സുന്ദർഗഡിലാണ് സംഭവം. നിരവധി പേരാണ് സംസ്ഥനത്തെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ച രാത്രി മരിച്ച എട്ട് പേരുടെ പോസ്റ്റ്‌മോർട്ടം നടത്തി അവരുടെ മരണകാരണം കണ്ടെത്തുമെന്ന് അറിയിച്ചു. നിലവിൽ പത്ത് പേർ ഹൈടെക് ആശുപത്രിയിലും 23 പേർ ആർജിഎച്ച് ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തങ്ങള്‍ അധിക മുറികൾ തയ്യാറാക്കിയതായി ആശുപത്രിഅധികൃതര്‍ അറിയിച്ചു.

ഉഷ്ണതരംഗം ഇന്നും തുടരുമെന്ന് പ്രവചിക്കപ്പെട്ടതിനാൽ, എല്ലാവരോടും വീടിനുള്ളിൽ തന്നെ തുടരാനും പകൽ സമയത്ത് ഒരു ജോലിക്കും പുറത്ത് പോകരുതെന്നും നിര്‍ദ്ദേശം നല്‍കി. ഈ സമയം തൊഴിലാളികളെ ഒരു ജോലിയിലും ഏർപ്പെടാതിരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും നിയമലംഘനം ഉണ്ടായാൽ ജില്ലാ ഭരണകൂടം നടപടിയെടുക്കുമെന്നും സുന്ദർഗഡ് എഡിഎം അശുതോഷ് കുൽക്കർണി പറഞ്ഞു.

ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, വ്യാഴാഴ്ച റൂർക്കേലയിൽ 44.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ സുന്ദർഗഡിൽ മെർക്കുറി സെല്‍ഷ്യസില്‍ 43.6ണ് രേഖപ്പെടുത്തിയത്. 

Eng­lish Summary:Heat wave in Odisha; 12 deaths in 24 hours, many peo­ple under treatment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.