26 June 2024, Wednesday
KSFE Galaxy Chits

Related news

June 25, 2024
June 24, 2024
June 24, 2024
June 23, 2024
June 22, 2024
June 21, 2024
June 20, 2024
June 20, 2024
June 20, 2024
June 19, 2024

ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഉഷ്‌ണതരംഗ മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2024 2:03 pm

ഉത്തരേന്ത്യയില്‍ കടുത്ത ചൂട്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അഞ്ച് ദിവസം കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. 45 ഡിഗ്രിക്ക് മുകളിലാണ് താപനില. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. മലയോര സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശിലും ഉഷ്ണതരംഗ സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കി. ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ.

താപനില 46.8 ഡിഗ്രി സെൽഷ്യസിൽ എത്തി.നജഫ് ഗഡിൽ 46.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്. ഉത്തർപ്രദേശിലെ ആഗ്രയിൽ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറിൽ 44.9 ഡിഗ്രിയും രേഖപ്പെടുത്തി. ബർമറിലും കാൺപൂരിലും രേഖപ്പെടുത്തിയ ഉയർന്ന താപനില 46.9 ഡിഗ്രി സെൽഷ്യസ് ആണ്.

Eng­lish Summary:Heat wave warn­ing issued in Del­hi, Pun­jab and Haryana states
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.