
രാജ്യത്തെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 ഞായറാഴ്ച വിക്ഷേപിക്കും. സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഉപഗ്രഹം തയ്യാറാക്കിയിരിക്കുന്നത്. 4400 കിലോയാണ് ഭാരം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് സിഎംഎസ്-03 വിക്ഷേപിക്കുക.
ജിസാറ്റ് 7ആര്‍ എന്നും സിഎംഎസ്-03 അറിയപ്പെടുന്നു. 2013ല്‍ വിക്ഷേപിച്ച ജിസാറ്റ് 7 രുക്മിണി ഉപഗ്രഹത്തിന്റെ പിന്‍ഗാമിയാണ് ഇത്. രാജ്യത്തിന്റെ ഏറ്റവും ശക്തവും വിശ്വാസയോഗ്യവുമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (എല്‍വിഎം3)ല്‍ ആണ് വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ സോഫ്റ്റ്ലാന്‍ഡിങ് സാധ്യമാക്കിയ ചാന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് സഹായിച്ചത് എല്‍വിഎം3 റോക്കറ്റാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ചേര്‍ന്നുള്ള സമുദ്രമേഖലയിലും ആശയ വിനിമയബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ്-03യുടെ ലക്ഷ്യം. വിക്ഷേപണത്തിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി റോക്കറ്റില്‍ ഘടിപ്പിച്ച ഉപഗ്രഹം വിക്ഷേപണത്തറയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.