25 December 2024, Wednesday
KSFE Galaxy Chits Banner 2

കീവില്‍ കടുത്ത വ്യോമാക്രമണം

Janayugom Webdesk
കീവ്
August 11, 2023 11:18 pm

ഉക്രെയ‍്ന്‍ തലസ്ഥാനമായ കീവില്‍ കടുത്ത വ്യോമാക്രമണം. മേഖലയില്‍ റഷ്യ ഹെെപ്പര്‍ സോണിക് മിസെെലുകള്‍ വിക്ഷേപിച്ചതായാണ് ഉക്രെയ‍്‍ന്‍ വ്യോമസേന അറിയിച്ചത്. താമസക്കാരോട് എയർ റെ­യ്ഡ് ഷെൽട്ടറുകളിൽ തുടരാൻ മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ നിര്‍ദേശിച്ചു. ആളപയാമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കീവിലെ കുട്ടികളുടെ ആശുപത്രിയുടെ ഗ്രൗണ്ടിലേക്ക് മിസൈൽ ശകലങ്ങൾ പതിച്ചതായും മേയര്‍ അറിയിച്ചു. വിന്നിറ്റ്സിയ, ഖ്മെ­ൽനിറ്റ്സ്കി എന്നിവയുടെ മധ്യ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. 

പ്രദേശത്ത് വ്യോമ പ്രതിരോധം പ്രവർത്തിക്കുന്നുണ്ടെന്ന് ഖ്­മെ­­ൽനിറ്റ്‌സ്ക് അധികാരികള്‍ അറിയിച്ചു. ആക്രമണത്തിന് മുമ്പ് അധികൃതർ രാജ്യവ്യാപകമായി എയർ അലേർട്ട് നൽകിയിരുന്നു. ദീർഘദൂര മിസൈലുകൾ വഹിക്കുന്ന നിരവധി യുദ്ധവിമാനങ്ങൾ റഷ്യൻ വ്യോമ താവളങ്ങളിൽ നിന്ന് പറന്നുയർന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോസ്കോയെ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണം തകര്‍ത്തായി റഷ്യ അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആക്രമണത്തെതുടര്‍ന്ന് റഷ്യയിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചിട്ടു. പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വുകോവ്, കാലുഗ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. 

Eng­lish Summary;Heavy airstrikes in Kiev

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.