23 December 2025, Tuesday

Related news

December 23, 2025
December 22, 2025
December 20, 2025
December 17, 2025
November 30, 2025
November 29, 2025
November 1, 2025
October 28, 2025
October 17, 2025
October 14, 2025

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 10 വിമാനങ്ങൾ റദ്ദാക്കി, 270ലേറെ സർവീസുകൾ വൈകി

Janayugom Webdesk
ന്യൂഡൽഹി
December 23, 2025 4:53 pm

രാജ്യതലസ്ഥാനത്ത് തുടരുന്ന കനത്ത മൂടൽമഞ്ഞും കുറഞ്ഞ കാഴ്ചപരിധിയും മൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പത്ത് വിമാനങ്ങൾ റദ്ദാക്കുകയും 270ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. വിമാനങ്ങൾ പുറപ്പെടുന്നതിൽ ശരാശരി 29 മിനിറ്റിന്റെ വൈകുന്നുണ്ടെന്ന് വിമാന ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ24 റിപ്പോർട്ട് ചെയ്തു. റൺവേയിലെ കാഴ്ചപരിധി മെച്ചപ്പെടുന്നുണ്ടെങ്കിലും ചില പ്രത്യേക സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ ഇനിയും വൈകിയേക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രികർ വിമാനത്തിന്റെ സമയക്രമം അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.