18 January 2026, Sunday

Related news

January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025

ഡല്‍ഹിയിലും , യുപിയിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യത

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2025 10:21 am

ഇന്ത്യയുടെ മധ്യമേഖലയിലും,വടക്ക്,കിഴക്ക് ഉപദേവീപിലെ ചില ഭാഗങ്ങളിലും ഡിസംബര്‍ 14വരെ ശീതതരംഗം ഉണ്ടാകാന്‍ സാധ്യതയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ആസം,മണിപ്പൂര്‍,മിസോറാം. ത്രീപുര, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്.

13 മുതൽ 17 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയായ ജമ്മു-കാശ്മീർ, ലഡാക്ക്, ഗിൽഗിറ്റ്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നിവിടങ്ങളിലും 14 ന് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും രാവിലെ മൂടൽമഞ്ഞ് മൂടിയതായാണ് റിപ്പോർട്ട്. പകൽ മുഴുവൻ തണുപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദൃശ്യപരത 50 മുതൽ 200 മീറ്റർ വരെ ആയിരിക്കുമെന്നും ഇത് റോഡ് ഗതാഗതത്തെ ബാധിക്കുമെന്നും യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കുറഞ്ഞ താപനില 8–9 ഡി​ഗ്രി സെൽഷ്യസ് ആയി കുറയുമെന്നും ഉച്ചകഴിഞ്ഞ് ഏകദേശം 25 ഡി​ഗ്രി സെൽഷ്യസ് ആയി ഉയരുമെന്നുമാണ് പ്രവചനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.