3 March 2026, Tuesday

Related news

March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026

കനത്ത മൂടൽമഞ്ഞ്; ഡൽഹി-സോണിപറ്റ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2025 4:03 pm

ഹരിയാനയിലെ ബഹൽഗഡിന് സമീപം ഡൽഹി-സോണിപറ്റ് പാതയിലുണ്ടായ വൻ മൂടൽമഞ്ഞിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. പുകമഞ്ഞ് മൂലം കാഴ്ചപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ഒന്നോ രണ്ടോ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ആദ്യം രണ്ട് കാറുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിൽ ഒരു കാർ ഉടൻ തന്നെ സ്ഥലത്തുനിന്ന് പോയി. എന്നാൽ അപകടത്തിൽപ്പെട്ട് റോഡിൽ നിശ്ചലമായി കിടന്ന കാറിലേക്ക് പുറകെ വന്ന മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹിയിലും ഹരിയാനയിലും സമാനമായ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഫരീദാബാദിലെ ഡൽഹി-മഥുര ദേശീയപാതയിലും മൂടൽമഞ്ഞ് കാരണം വലിയ അപകടങ്ങളുണ്ടായി. ഹരിയാന, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഡൽഹിയിൽ ‘റെഡ് അലേർട്ട്’ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.