20 February 2026, Friday

Related news

January 31, 2026
January 9, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025

മഴ തുടരും ; ശനിയാഴ്ചയോടെ  ശക്തമായ ന്യൂനമര്‍ദ്ദം 

Janayugom Webdesk
തിരുവനന്തപുരം
October 18, 2023 8:25 am
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയുണ്ടാകുമെങ്കിലും ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്നലെ ന്യൂനമർദ്ദമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ സ്ഥിതിയിൽ ശനിയാഴ്ചയോടെ മാത്രമേ ശക്തമായ ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളു എന്നാണ് വിലയിരുത്തൽ.
തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു.
പടിഞ്ഞാറ് ‑വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി വെള്ളിയാഴ്ചയോടെ മധ്യ‑ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലും മഴ ശക്തമാകുമെന്നാണ് പ്രവചനം. ഇന്ന് എവിടെയും പ്രത്യേക മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം മലയോരങ്ങളിലടക്കം വൈകുന്നേരങ്ങളിൽ മഴ സജീവമാകും. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Eng­lish Sum­ma­ry: ker­ala rain updates
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.