19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024

മിസോറാമില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

Janayugom Webdesk
ഐസ്വാള്‍
April 4, 2024 11:52 am

മിസോറാമിലുണ്ടായ ഇടിമിന്നലില്‍ വീടുകളും സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമടക്കം 2500 നിര്‍മാണങ്ങള്‍ തകരുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് 45 കാരിയായ സ്ത്രീ മരിച്ചത്.

അഞ്ച് ജില്ലകളിലെ 15 പള്ളികള്‍, അഞ്ച് ജില്ലകളിലെ 17 സ്‌കൂളുകള്‍, മ്യാന്‍മര്‍ അഭയാര്‍ഥികളെയും മണിപ്പൂരില്‍ നിന്നുള്ള ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും പാര്‍പ്പിച്ചിരിക്കുന്ന ചമ്പൈ, സെയ്ച്വല്‍ ജില്ലകളിലെ 11 ദുരിതാശ്വാസ ക്യാമ്പുകള്‍, കൊളാസിബ്, സെര്‍ച്ചിപ് ജില്ലകളിലെ 11 ആംഗന്‍വാടികള്‍ എന്നിവയും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിലും 2,500 വീടുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്നുവന്നും സംസ്ഥാന ദുരന്തനിവാരണ, പുനരധിവാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഞായറാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയില്‍ മിസോറാമിന്റെ പല ഭാഗങ്ങളിലും കനത്ത മഴയോടൊപ്പമുള്ള ശക്തമായ കൊടുങ്കാറ്റും ആലിപ്പഴവര്‍ഷവും സംസ്ഥാനത്ത് നാശം വിതച്ചതായി അധികൃതര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും നിലവിലുള്ള നിയമമനുസരിച്ച് ദുരിതബാധിതര്‍ക്ക് അനുവദനീയമായ സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ പുനരധിവാസ വകുപ്പ് മന്ത്രി കെ സപ്ദംഗ പറഞ്ഞു.

ആസമിനോട് അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മിസോറാമിലെ കൊലാസിബ് ജില്ലയിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. 795 വീടുകളും ഏഴ് സ്‌കൂളുകളും ആറ് പള്ളികളും എട്ട് അംഗന്‍വാടികളും 11 ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളും ഉള്‍പ്പെടെ 800ലധികം കെട്ടിടങ്ങള്‍ തകര്‍ന്നു. ഐസ്വാള്‍ ജില്ലയില്‍ 632 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Summary:Heavy rain and thun­der in Mizo­ram; Hous­es and build­ings were destroyed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.